വടകര : വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവത്തിൽ പ്രതിയെ വിദേശത്ത് നിന്നെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി പൊലീസ്. പ്രതി പുറമേരി മീത്തലേ പുനത്തിൽ ഷജീലിനെതിരെ ലുക്കൗട്ട് നോട്ടീസിറക്കി.
ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് അപകടമുണ്ടായത്.ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയേയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയുമാണ് വാഹനം ഇടിച്ചിട്ടത്