പുറമേരി: വയോജന ദിനാചരണത്തിൻ്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വയോജനങ്ങളുടെ ഗൃഹങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് രൂപീകരിച്ച മൊബൈൽ മെഡിക്കൽ ലാബ് അംഗവും സാന്ത്വനം വളന്റിയറുമായ രഞ്ജിനി, ഭരണ സമിതി അംഗങ്ങളോടൊപ്പം ചേർന്ന് വയോജനങ്ങളുടെ ഷുഗർ, ബി പി എന്നിവ പരിശോധിച്ചു. കോവിലകം വാർഡിൽ നടത്തിയ ഗൃഹ സന്ദർശന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി, വൈസ് പ്രസിഡന്റ് സി എം വിജയൻ, മെമ്പർമാരായ ബീന കല്ലിൽ, രവി കൂടത്താം കണ്ടി, ജിഷ ഒ ടി, മൊബൈൽ മെഡിക്കൽ ലാബ് സാന്ത്വനം വളന്റിയർ രഞ്ജിനി എന്നിവർ നേതൃത്വം നൽകി.