പേരാമ്പ്ര: ബ്രീസ് ഓഫ് മദീന 2K23 എന്ന പേരിൽ മഅ്ദനുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് തുടക്കമായി. സദർ മുഅല്ലിം സഫീർ അശ്അരി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് റഷീദ് മലപ്പാടി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുനീർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് ഷമീർ, സെക്രട്ടറി മുഹമ്മദ്, ബാദുഷ അഷ്റഫ്, ഉസ്താദ് മുഹമ്മദ് ബാഖവി, ഉസ്താദ് മുസ്തഫ ബാഖവി, സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. മദ്രസ സ്റ്റാഫ് മുഹമ്മദ് ബാഖവി നന്ദിയും പറഞ്ഞു.