മേപ്പയ്യൂർ: പഞ്ചായത്ത് വാർഡ് - 14 ൽ 96-ാം നമ്പർ അങ്കണവാടി ക്രാഡിൽ അങ്കണവാടിയായി ഉയർത്തിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു. മെമ്പർ പി.പ്രകാശൻ അദ്ധക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി.പി. രമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എം.കെ.കേളപ്പൻ, വി.പി.രവിന്ദ്രൻ, സതീദേവരാജൻ, ടി.കെ.ഷൈജ എന്നിവർ പ്രസംഗിച്ചു. ഇതോടെ 21 എണ്ണം ക്രാഡിൽ അങ്കൺവാടികളായി മാററി.