മേപ്പയ്യൂർ: നാളികേര വിലയിടിവ് തടയുക, കിലോവിന് 50 രൂപ നിരക്കിൽ തേങ്ങ സംഭരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലയിടിവ് തടയുക, കൃഷിഭവൻ മുഖേനനാളികേരം സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കിസാൻ ജനത നടത്തുന്ന സമരത്തിന്റ ഭാഗമായി മേപ്പയ്യൂർ കൃഷിഭവന്റെ മുന്നിൽ ധർണ നടത്തി. മഴയത്ത് ടൗണിൽ പ്രകടനം നടത്തിയ ശേഷം കൃഷിഭവനു മുന്നിൽ നാളികേരം കൂട്ടിയിട്ട് റീത്ത് വെച്ചു കൊണ്ട് നടത്തിയ സമരം ബഹുജന ശ്രദ്ധ ആകർഷിച്ചു. എൽ. ജെ.ഡി ജില്ലാ സെക്രട്ടരി ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് പി.ബാലകൃഷൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി.പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ,സെക്രട്ടരി സുനിൽ ഓടയിൽ, പി.പി. ബാലൻ, വി.പി. മോഹനൻ, എ.കെ. നാരായണൻ, കെ.എം ബാലൻ, കെ.കെ. നിഷിത, മിനി അശോകൻ, സുരേഷ് ഓടയിൽ, വി.പി. ഷാജി ,എ എം കുഞ്ഞി കൃഷ്ണൻ എന്നിവർ സംസാരിച്ചു.