മേപ്പയൂർ: അന്തർദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് യോഗ ക്ലമ്പിന്റെ ഉൽഘാടനവും ദിനാചരണവും പ്രസിഡണ്ട് കെ.ടി രാജൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു. ആയൂർവേദ മെഡി ക്കൽ ഓഫീസർ ഡോ. ദിവ്യശ്രീ , ഹോമിയൊ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, യോഗ ഇൻസ് ട്രക്റ്റർ ദീപ, പഞ്ചായത്ത് അംഗങ്ങളായ ശ്രീ നിലയം വിജയൻ, പി.പ്രകാശൻ, റാബിയ എടത്തിക്കണ്ടി, മിനി അശോകൻ, വി.പി. ശ്രീജ, ദീപ കേളോത്ത്, സറീന ഒളോറ ,ഫാർമസിസ്റ്റ് എ.വി. അപർണ്ണ എന്നിവർ പങ്കെടുത്തു.