പേരാമ്പ്ര: മേപ്പയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്കുള്ള ധാതു ലവണ മിശ്രിതത്തിന്റെ വിതരണ ഉത്ഘാടനം പ്രസിഡന്റ് കെ.ടി രാജൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി ബിജു, സറീന ഓളോറ, വെറ്റിനറി സർജൻ ഡോ: പ്രീത, മിൽമ ഡയറക്ടർ യൂ.പി അനിത എന്നിവർ സംസാരിച്ചു.