മാഹി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറും മാതൃഭൂമി 'യാത്ര'മാസിക കോളമിസ്റ്റുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്യും.