കണ്ണൂർ: എക്സിബിഷൻ ഹാളിൽ ചൂതാട്ടത്തിനെതിരെ ജനകീയ സാസ്കാരിക വേദിയുടെ നേതൃത്വത്തിൽ 1980 ൽ നടന്ന സമരത്തിൽ ചൂതാട്ട മുതലാളിമാരുടെ ഗുണ്ടകളാൽ കൊല ചെയ്യപ്പെട്ട രമേശൻ്റെ രക്തസാക്ഷി ദിനത്തിൽ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്റ്റാൻഡ് റെയിൻബോ ഓഡിറ്റോറിയത്തിൽ അനുസ്മരണവും 'ചങ്ങാത്ത മുതലാളിത്ത കാലത്തെ സാസ്കാരിക പ്രതിരോധം' എന്ന വിഷയത്തിൽ സെമിനാറും നടന്നു. സെമിനാറിൽ വി.സി.ഗോപാലൻ, നിശാന്ത് പരിയാരം, വേണുഗോപാൽ കുനിയിൽ, വി.എ. ബാലകൃഷണൻ, പ്രകാശൻ .കെ .വി, വിനോദ് കുമാർ രാമന്തളി, അശോകൻ എന്നിവർ സംസാരിച്ചു.