BREAKING NEWS
dateTUE 1 JUL, 2025, 11:04 PM IST
dateTUE 1 JUL, 2025, 11:04 PM IST
back
Homeregional
regional
SREELAKSHMI
Sat Jun 28, 2025 09:36 AM IST
ചവിട്ടി പുറത്താക്കിയവർ ശക്തി തിരിച്ചറിഞ്ഞു ;​നി​ല​വി​ൽ എൽ.ഡി.എഫ് വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേരള കോൺഗ്രസ് എം
NewsImage

കോ​ട്ട​യം: ച​വി​ട്ടി പു​റ​ത്താ​ക്കി​യ​വ​ർ ത​ങ്ങ​ളു​ടെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​നി​ല​വി​ൽ മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു.​ഡി.​എ​ഫ് നേ​തൃ​ത്വം ച​ർ​ച്ച​യു​മാ​യി വ​രു​മ്പോ​ൾ അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം. മു​ന്ന​ണി വി​പു​ലീ​ക​ര​ണ പ്ര​സ്താ​വ​ന യു.​ഡി.​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യ്മ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു.​ഡി.​എ​ഫി​നു​ള്ള രാ​ഷ്ട്രീ​യ മാ​ന്‍ഡേ​റ്റാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല. യു.​ഡി.​എ​ഫി​ന് ആ​ഴ​ത്തി​ല്‍ വേ​രു​ക​ളു​ള്ള നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ജ​ന​വി​ധി എ​ല്‍.​ഡി.​എ​ഫി​ന്റെ തു​ട​ര്‍ഭ​ര​ണ സാ​ധ്യ​ത​യെ ഒ​രു കാ​ര​ണ​വ​ശാ​ലും ബാ​ധി​ക്കി​ല്ല. ജ​ന​വി​ധി വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ച്ച് സ​ര്‍ക്കാ​റി​ന്റെ​യും മു​ന്ന​ണി​യു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്‍.​ഡി.​എ​ഫ് മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ര്‍ഷ​ക പ്ര​ശ്‌​ന​ങ്ങ​ളും മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കും. തു​ട​ർ​ന്ന്​ പാ​ർ​ട്ടി ത​യാ​റാ​ക്കു​ന്ന മാ​നി​ഫെ​സ്റ്റോ എ​ല്‍.​ഡി.​എ​ഫി​ന് സ​മ​ര്‍പ്പി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ ത​ട​സം 1972 ല്‍ ​കോ​ണ്‍ഗ്ര​സ് കേ​ന്ദ്രം ഭ​രി​ക്കു​മ്പോ​ള്‍ രൂ​പം ന​ല്‍കി​യ കേ​ന്ദ്ര വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​മാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കാ​ന്‍ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നീ​ക്കം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര്‍ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള ക്ഷേ​മ പെ​ന്‍ഷ​നു​ക​ള്‍ വ​ര്‍ധി​പ്പി​ക്കാ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. റ​ബ​റി​ന്റെ താ​ങ്ങു​വി​ല കി​ലോ​ക്ക്​ 250 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍മാ​രാ​യ ഡോ. ​എ​ന്‍.​ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ജോ​ണി നെ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE