പ്രസവം കഴിഞ്ഞ് കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മുലപ്പാൽ തന്നെ കൊടുക്കാൻ ശ്രമിക്കുക. ചിലരിൽ പാൽ കുറവായിരിക്കും. സിസേറിയൻ കഴിയുന്നവർക്കാണ് മുലപ്പാൽ വരാൻ താമസിക്കുന്നത്. മുലപ്പാൽ ഇല്ല എന്ന കാരണത്താൽ കുഞ്ഞിന് കുപ്പിപ്പാൽ നൽകാറാണ് പതിവ്. എന്നാൽ അത് ശരിയായ രീതിയല്ല. മുലപ്പാൽ കുറച്ചാണെങ്കിലും കൂടൂതല്‍ പോഷകമൂല്യമുളളതാണെന്ന കാര്യം ഓർക്കണം.
മുല കുടിക്കുന്ന ശിശുക്കള്‍ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാല്‍ കൊടുക്കുന്ന ശീലമാണ് മാറ്റേണ്ടത്. പ്രസവം കഴിഞ്ഞ് രണ്ടുദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാല്‍ വന്നുതുടങ്ങും.
മുലപ്പാല്‍ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍, മുലയൂട്ടുന്നതിനുളള അമ്മയുടെ ആഗ്രഹത്തെയും മുലയൂട്ടുന്നതിനോടൊപ്പം അവര്‍ക്കുണ്ടാകുന്ന ആനന്ദത്തെയും ആശ്രയിച്ചിരിക്കുന്നു.കുഞ്ഞിന് രണ്ടുവയസ്സ് തികയുന്നതു വരെ മുലയൂട്ടണം. ആറുമാസം കഴിയുമ്പോള്‍ മുതല്‍ കപ്പില്‍ നിന്നു കോരിക്കൊടുക്കാന്‍ തുടങ്ങണം. ഒരു വയസ്സ് കഴിയുമ്പോള്‍ കുഞ്ഞിന് മുതിര്‍ന്നവരുടെ ആഹാരങ്ങളെല്ലാം കൊടുത്തു തുടങ്ങണം. വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഒരു വയസ് കഴിഞ്ഞാൽ കൊടുക്കാം. കൂടുതലും ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങൾ കൊടുക്കാൻ ശ്രമിക്കുക.