പഴുത്ത് കഴിഞ്ഞാൽ വളരെ വേഗം കേടാവുന്ന ഒന്നാണ് പഴം. നല്ല ഫ്രഷ് ആയിട്ടുള്ളത് നോക്കി വാങ്ങിയാൽ പോലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അതിന്റ നിറവും കറുക്കാൻ തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില എളുപ്പ വഴികളുണ്ട്. ദിവസങ്ങളോളം പഴം കേടുകൂടാതെയിരിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ.
1. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തണ്ട് മാത്രം പൊതിഞ്ഞ് വയ്ക്കുക. പഴത്തിന്റെ തണ്ട് വഴിയുള്ള എഥിലീൻ ഉൽപ്പാദനവും അതിന്റെ വ്യാപനവും മന്ദ ഗതിയിലാക്കി പഴുക്കുന്ന സമയം ദീർഘിപ്പിക്കാൻ ഇത് സഹായിക്കും.
2. മറ്റ് പഴവർഗങ്ങളും എഥിലീൻ വാതകം പുറന്തള്ളുന്നതിനാൽ ഇവയോടൊപ്പം പഴം വയ്ക്കരുത്. പഴം മറ്റൊരു പാത്രത്തിൽ സൂക്ഷിക്കുന്നത് ഏറെനാൾ കേടുകൂടാതിരിക്കാൻ സഹായിക്കുന്നു.
3. മുറിച്ച പഴങ്ങൾ കേടുകൂടാതെയിരിക്കാൻ അൽപ്പം നാരങ്ങാനീരിൽ മുക്കി വച്ചാൽ മതി.
4. മുറിച്ച പഴം പെട്ടെന്ന് കറുത്തുപോകാതിരിക്കാൻ വിനാഗിരിയും ഉപയോഗിക്കാം.
5. പഴം ഒരു സ്ഥലത്ത് വയ്ക്കുന്നതിന് പകരം തൂക്കിയിടുന്നത് നല്ലതാണ്. നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നതിനാൽ പഴം കേടുവരില്ല.6. മുറിച്ച പഴം പൈനാപ്പിൾ നീരിൽ മുക്കി വയ്ക്കുന്നത് നിറം മാറുന്നതും കേടാകുന്നതും തടയാൻ സഹായിക്കും.