BREAKING NEWS
dateTUE 24 JUN, 2025, 3:06 PM IST
dateTUE 24 JUN, 2025, 3:06 PM IST
back
Homesections
sections
SREELAKSHMI
Wed Jun 11, 2025 12:43 PM IST
കടകളിൽ നിന്ന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
NewsImage

നോൺ വെജ് വിഭവങ്ങളിൽ സാധാരണയായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്. രുചിയും മണവും കൂട്ടാനാണ് ഇത് ഉപയോഗിക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും പാകത്തിന് അരച്ചെടുക്കുന്ന ഈ പേസ്റ്റ് സാധാരണയായി വീട്ടിലുണ്ടാക്കുകയാണ് മിക്കവാറും പേരും ചെയ്യുന്നത്. എന്നാൽ സമയം ലാഭിക്കാനും മടിയുള്ളതിനാലും ഈ പേസ്റ്റ് കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. ഇത്തരത്തിൽ കടകളിൽ നിന്ന് വാങ്ങുന്ന പേസ്റ്റുകളിൽ ധാരാളമായി മായം കലർത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ടൈറ്റാനിയം ഡൈ ഓക്‌സൈഡ്, സിട്രിക് ആസിഡ്, സിന്തറ്റിക് നിറങ്ങൾ, സാന്താൻ ഗം എന്നിവയാണ് സാധാരണയായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിൽ ചേർക്കുന്ന മായങ്ങൾ. ഇത് ആരോഗ്യത്തിന് വളരെ ഹാനികരവും മാരകവുമാണ്. മാത്രമല്ല, ചീഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുന്നതും ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവയിൽ കപ്പപ്പൊടി, ചോക്ക് പൊടി, അമിത അളവിൽ ഉപ്പ്, എണ്ണ എന്നിവ ചേർക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മായം എങ്ങനെ കണ്ടെത്താം?

കടകളിൽ നിന്ന് വാങ്ങുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിൽ മായം ചേർത്തിട്ടുണ്ടോയെന്ന് പൂർണമായി തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കണ്ടെത്താൻ സാധിക്കും

  • നല്ല ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിന് ഇളം തവിട്ട് നിറമോ ഇളം മഞ്ഞ കലർന്ന നിറമോ ആയിരിക്കും. വളരെ വെളുത്ത നിറമാണെങ്കിൽ അതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡ് കലർത്തിയിരിക്കാൻ സാദ്ധ്യതയുണ്ട്. കറുപ്പ്, പച്ച, അസാധാരണമായ മറ്റ് നിറങ്ങൾ എന്നിവയുള്ളതും ഒഴിവാക്കുക.
  • ശുദ്ധമായ പേസ്റ്റിന് ഇഞ്ചിയുടെയും ഉള്ളിയുടെയും തനത് മണമായിരിക്കും. രാസവസ്തുക്കളുടെ മണമോ പുളിച്ച മണമോ ഉള്ളത് ഒഴിവാക്കുക.കട്ടി കൂടുതലായതും വിട്ടു വിട്ടു കിടക്കുന്നതും വഴുവഴുപ്പുള്ളതുമായ പേസ്റ്റുകളിൽ മായം കലർന്നിട്ടുണ്ടാവാം.
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE