BREAKING NEWS
dateTUE 24 JUN, 2025, 3:29 PM IST
dateTUE 24 JUN, 2025, 3:29 PM IST
back
Homesections
sections
SREELAKSHMI
Sat Jun 07, 2025 09:56 AM IST
പെരുന്നാളിന് വിളമ്പാൻ രുചികരമായ ബീഫ് ചോറ് തയ്യാറാക്കാം
NewsImage

പെരുന്നാളിന് കഴിക്കാൻ ബീഫ് കൊണ്ടുള്ള ഇറച്ചി ചോറ് ആയാലോ. വളരെ എളുപ്പത്തിൽ ഈ മലബാർ രുചി വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ബീഫ്, റൈസ് ,സവാള ,വെളിച്ചെണ്ണ, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്, തക്കാളി, , മുളകുപൊടി ,കുരുമുളക് പൊടി ,മല്ലിപ്പൊടി ,ഗരംമസാല , മഞ്ഞൾ പൊടി ,ഉപ്പ്, നാരങ്ങാ നീര്, മല്ലിയില ,പുതിനയില. എന്നിവയാണ് വേണ്ടത്.

ഒരു പാനിൽ മൂന്ന് ടീസ്​പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള നല്ലതുപോലെ വഴറ്റുക. ശേഷം ഇഞ്ചി , വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ഇട്ട് വഴറ്റുക. ശേഷം ഒരു തക്കാളി കൂടി ചേർത്ത് . നല്ലതുപോലെ വഴറ്റുക. ശേഷം പകുതി മസാല മാറ്റിവെക്കുക. പാനിലുള്ള മസാലയിലേക്ക്​ ഒരു കിലോ ബീഫ് ഇട്ടുകൊടുക്കുക.ശേഷം ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി മല്ലിപ്പൊടി ,കുരുമുളകുപൊടിഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കുക. ബീഫ് വേവിച്ചെടുക്കാനുള്ള വെള്ളവും ഒഴിച്ചു കൊടുത്ത് വേവിക്കുക.

ശേഷം ഒരു പാനിൽ നെയ്യ്/ എണ്ണ ഒഴിച്ച് മാറ്റിവെച്ച മസാല ചേർക്കുക. കുറച്ചു മല്ലിയില ,പുതിനയില ചേർത്തു കൊടുക്കുക. കുറച്ച് ടീസ്​പൂൺ ഗരം മസാല ഒരു സ്പൂൺ ലെമൺ ജ്യൂസ് ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഇട്ടുകൊടുക്കാം. ശേഷം റൈസ് വേവാനുള്ള വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം തിളച്ചു വരുമ്പോൾ റൈസ് ഇടുക . ഇതിലേക്ക് പാകത്തിന് ഉപ്പും ഇട്ടുകൊടുത്ത് വേവിക്കുക. രുചികരമായ ബീഫ് ഇറച്ചി ചോറ് തയ്യാർ. സാലഡിനൊപ്പം വിളമ്പാം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE