BREAKING NEWS
dateTHU 17 APR, 2025, 8:43 PM IST
dateTHU 17 APR, 2025, 8:43 PM IST
back
Homesections
sections
SREELAKSHMI
Thu Apr 03, 2025 02:49 PM IST
സ്ഥിരമായി ച്യുയിങ്ഗം ചവയ്ക്കുന്നവർ ശ്രദ്ധിക്കുക ;വലിയ അപകടമാണ് പതിയിരിക്കുന്നത്
NewsImage

ല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ച്യുയിങ്ഗം. ജോലിക്കിടയിലെ വിരസത മാറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും ച്യുയിങ്ഗം സഹായിക്കുന്നു. വായ്‌നാറ്റം ഇല്ലാതാക്കി മികച്ച ശ്വാസോച്ഛാസത്തിനും ച്യുയിങ്ഗം ഒരു പരിഹാരമാണ്. മാര്‍ക്കറ്റില്‍ ഇവയുടെ വിവിധ ഫ്‌ളേവറുകള്‍ ലഭ്യമാണ്.

എന്നാല്‍ ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങള്‍ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ കാലക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും തത്ഫലമായി മറവി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും പഠനത്തിലുണ്ട്.പ്ലാസ്റ്റിക്കാണ് ച്യുയിങ്ഗത്തിന്റെ അടിസ്ഥാനം. ബാഗുകളിലും പശകളിലും ഉപയോഗിക്കുന്ന പോളിയെത്തിലീന്‍, പോളിവിനൈല്‍ അസിറ്റേറ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോള്‍ ഈ പ്ലാസ്റ്റിക്കുകള്‍ വളരെ സൂക്ഷ്മമായി അകത്തേക്കിറങ്ങുന്നു എന്നാണ് വിശദീകരണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് പ്രശ്‌നം സൃഷ്ടിക്കുമെന്നും അള്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനമുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE