BREAKING NEWS
dateTUE 24 JUN, 2025, 3:20 PM IST
dateTUE 24 JUN, 2025, 3:20 PM IST
back
Homehealth
health
SREELAKSHMI
Tue Jun 10, 2025 04:31 PM IST
പാൽകവറുകൾ, എങ്ങനെ സംസ്കരിക്കാം ;മില്‍മ പറയുന്നത് ഇങ്ങനെ
NewsImage

പാലിന്റെ കവര്‍ ഉപയോഗശേഷം സൂക്ഷിച്ചുവെച്ച് ഹരിതകര്‍മ്മ സേനയ്‌ക്കോ പ്ലാസ്റ്റിക് ശേഖരിക്കുന്ന മറ്റ് സംഘങ്ങൾക്കോ കൈമാറുന്നവരാണ് നമ്മൾ. പാല്‍ കവറുള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് സംസ്‌കരിക്കുന്നവര്‍ ശ്രദ്ധിക്കാതെപോകുന്ന ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ് മില്‍മ.

പാല്‍ കവറുകള്‍ക്കുള്ളിലെ വെള്ളത്തിന്റെ അംശത്തെ പറ്റി പലരും ചിന്തിക്കാറില്ല. പാല്‍ കവറുകള്‍ പ്രത്യേകം മാറ്റിയാല്‍ മാത്രം പോര, വെള്ളം കളഞ്ഞുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മില്‍മയുടെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോ ഉപയോഗശേഷം പാല്‍കവറുകള്‍ ഹരിതകര്‍മ്മ സേനയ്ക്ക് എങ്ങനെ നല്‍കണമെന്ന് വ്യക്തമാക്കുകയാണ്.

നനവോടെ പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിവെച്ചാല്‍ ബാക്ടീരിയും പ്രാണികളും ഇവയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. പാലിൻ്റെ അംശം കവറിനുള്ളിലുണ്ടെങ്കില്‍ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടാകും. ഇത് ഒഴിവാക്കാനായി ഉപയോഗശേഷം പാല്‍കവര്‍ മുഴുവനായി മുറിച്ച് കഴുകി വൃത്തിയാക്കാം. ശേഷം നനവ് മാറാന്‍ വെക്കാം. നനവ് പൂര്‍ണ്ണമായി മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം പാല്‍ കവര്‍ ചാക്കിലോ ബക്കറ്റിലോ ആക്കി സൂക്ഷിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE