ഭൂരിഭാഗം മലയാളികളുടെയും നിത്യഭക്ഷണത്തില്‍ ഒന്നാണ് മീന്‍ വിഭവങ്ങള്‍. പൊതുവേ മീന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ പലരും മീനിന്റെ തലഭാഗം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ മീനിന്റെ തല കഴിക്കുന്നത് നല്ലതാണോ ദോഷമാണോ എന്ന് അറിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. മീനിന്റെ തല കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണമാണ് ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് ലഭിക്കുകയെന്നതാണ് സത്യം.
വൈറ്റമിന്‍ എയുടെ കമനീയ ശേഖരമാണ് മീനുകളുടെ തല. കണ്ണിന്റെ കാഴ്ചശക്തിക്ക് ഇത് വളരെയധികം നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷക ഗുണം സമ്മാനിക്കുകയും ചെയ്യും. കാഴ്ച മങ്ങല്‍, തിമിരം,എന്നിവ തടയുന്നതിന് മീനിന്റെ തല കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന മറ്റൊരു കാര്യം.തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും മീന്‍ തല കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ ഇത് വലിയ അളവില്‍ സഹായിക്കുന്നു. വൃക്കകളിലെ കല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ എന്ന ആരോഗ്യ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് മീനിന്റെ തലയ്ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.