മീൻ വിഭവങ്ങൾ ഇഷ്‌ടമല്ലാത്തവർ വളരെ കുറവാണ്. എന്നാൽ, മീൻ കിട്ടാത്ത സാഹചര്യത്തിലും വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം കഴിക്കുന്നവർക്കും പറ്റിയ ഒരു മീൻകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിൽ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. അതിനാൽ, ആരോഗ്യത്തിനും വളരെയധികം നല്ലതാണ്.
ചേരുവകൾ
പച്ച ഏത്തൻ - 1 എണ്ണം
ചേന - 1 കഷ്‌ണം
പടവലങ്ങ - 1 കഷ്‌ണം
മുരിങ്ങയ്‌ക്ക - 1 എണ്ണം
പച്ചമാങ്ങ - 1 ചെറിയ കഷ്‌ണം
തേങ്ങ - 1 കപ്പ്
പിരിയൻമുളക് പൊടി - 1.5 ടേബിൾ സ്‌പൂൺ
മല്ലിപ്പൊടി - മുക്കാൽ ടേബിൾ
സ്‌പൂൺചെറിയ ഉള്ളി - 5 എണ്ണം
മഞ്ഞൾപ്പൊടി - അര ടീസ്‌പൂൺ
ഉലുവപ്പൊടി - കാൽ ടീസ്‌പൂൺ
പുളിവെള്ളം - അര കപ്പ്
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 1.5 ടേബിൾസ്‌പൂൺ
വെള്ളം - 2 കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം തൊലി കളഞ്ഞ് നീളത്തിലുള്ള കഷ്‌ണങ്ങളാക്കി അരിഞ്ഞെടുക്കുക. തേങ്ങയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറിയ ഉള്ളി എന്നിവ വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് പച്ചക്കറികളും ഉപ്പും പുളിവെള്ളവും ഉലുവ പൊടിയും നേരത്തേ അരച്ച കൂട്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് യോജിപ്പിച്ച് വേവിച്ചെടുക്കുക. നന്നായി തിളയ്‌ക്കുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത ശേഷം സ്റ്റൗ ഓഫ് ചെയ്‌ത് അടച്ചുവയ്‌ക്കുക. ചൂടോടെ ചോറിനൊപ്പം കഴിക്കാവുന്നതാണ്.