BREAKING NEWS
dateTUE 24 JUN, 2025, 4:36 PM IST
dateTUE 24 JUN, 2025, 4:36 PM IST
back
Homesections
sections
SREELAKSHMI
Fri Jun 20, 2025 11:08 AM IST
രാത്രി പൂർണനഗ്നരായി ഉറങ്ങുന്നത് നല്ലതെന്ന് പഠനം
NewsImage

നുഷ്യന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയു. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ഒരാൾക്ക് കുറഞ്ഞത് എട്ട് മണിക്കൂർ വരെയെങ്കിലും ഉറക്കം കിട്ടണം. ഉറക്കം മെച്ചപ്പെടുത്താൻ നഗ്നരായി ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

രാത്രിയിൽ നഗ്നരായി ഉറങ്ങിയാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല. നഗ്നരായി ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം കുറേ കൂടി കൂളാവുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങൾ ധരിക്കാതെ കിടന്നാൽ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് നല്ല വിശ്രമം സമ്മാനിക്കുന്നതിനൊപ്പം മാനസികവും ശാരീരികവുമായുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്. കൂടാതെ പങ്കാളിയോടൊപ്പം നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്നാണ് 2014ൽ ബ്രിട്ടണിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. 1000 ദമ്പതിമാരിൽ നടത്തിയ പഠനത്തിൽ നഗ്നരായുള്ള ഉറക്കം പങ്കാളികളിലെ മാനസിക അടുപ്പം വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നഗ്നരായി ഉറങ്ങുന്നത് പ്രത്യുൽപദന ആരോഗ്യം മെച്ചപ്പെടുത്തും. ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് ഉറങ്ങുന്നത് ബീജത്തിന്റെ എണ്ണം കുറയാൻ കാരണമാവുമെന്നും വിദഗ്ധർ പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE