സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടോ?പരിഹാരമുണ്ട്

എല്ലാ വീട്ടിലും ദിവസവും കറികളിലും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാൽ ഇത് അരിഞ്ഞെടുക്കുകയെന്നത് വലിയ പാട് നിറഞ്ഞ ഒന്നാണ്. അതിന് കാരണം അത് അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നതാണ്. സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. ഇതിന് പരിഹാരങ്ങൾ അന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങൾ? എന്നാൽ ആ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കിയാലോ?
- സവാള അരിയുന്നതിന് മുൻപ് 10 മുതൽ 20 മിനിട്ട് വരെ ഫ്രിഡ്ജിൽ അത് തണുപ്പിക്കാൻ വയ്ക്കുക. ഇത് സവാളയിലെ കണ്ണിന് എരിച്ചിലുണ്ടാക്കുന്ന എൻസെെമിനെ പ്രവർത്തന രഹിതമാകുന്നു. എന്നിട്ട് സവാള അരിയുമ്പോൾ കണ്ണ് എരിയില്ല.
- തൊലി കളഞ്ഞെടുത്ത സവാള രണ്ടായി മുറിച്ച് തണുത്ത വെള്ളത്തിൽ ഇടുക. ശേഷം ഒരു 10 മിനിട്ട് കഴിഞ്ഞ് എടുത്ത് അരിയാം. ഇത് കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയുന്നു.
- അൽപം വെള്ളത്തിൽ വിനാഗിരി കലർത്തി കുറച്ച് ഉപ്പ് ചേർക്കുക. ശേഷം അതിലേക്ക് തൊലി കളഞ്ഞ സവാള ഇടാം. 10 മിനിട്ട് കഴിഞ്ഞ് അരിഞ്ഞാൽ കണ്ണ് എരിയില്ല.
- കട്ടിംഗ് ബോർഡിൽ വച്ച് സവാള അരിയുന്നവർ അതിൽ അൽപം വിനാഗിരി പുരട്ടിയതിന് ശേഷം ഉപയോഗിക്കാം.
- സവാള അരിയുമ്പോൾ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാൽ കണ്ണ് പുകച്ചിലിൽ നിന്നും രക്ഷപ്പെടാം.