വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കസ്റ്റഡ് ഫ്രൂട്ട് സലാഡ് റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, ഈ ചൂടുകാലത്ത് കുളിർമയേകാൻ കസ്റ്റാർഡ് ഫ്രൂട്ട് സലാഡ് വളരെ നല്ലതാണ്, മാത്രമല്ല ഇത് വളരെ ടേസ്റ്റിയുമാണ്, എന്നാൽ എങ്ങനെയാണ് ഈ അടിപൊളി കസ്റ്റഡ് ഫ്രൂട്ട്സ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
കസ്റ്റർഡ് പൗഡർ- 3 ടേബിൾ സ്പൂൺ
പാൽ – 2 1/2 കപ്പ്
പഞ്ചസാര
വാനില
എക്സ്ട്രാക്ട്
ആപ്പിൾ – 1 കപ്പ്
മുന്തിരി – 1 കപ്പ്
മാങ്ങ – 1 കപ്പ്
പൂവൻ പഴം – 1 കപ്പ്
ഉറുമാൻ പഴം – 1 കപ്പ്
ബദാം
തേൻ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് 2 കപ്പ് പാലു ഒഴിച്ചു കൊടുക്കുക, ശേഷം ഒരു ചെറിയ ബോൾ എടുത്ത് മൂന്ന് ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ അതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം 1/2 കപ്പ് പാല് ഒഴിച്ചു കസ്റ്റാർഡ് പൗഡർ കട്ട കെട്ടാതെ ഒഴിച്ചു കൊടുക്കുക, എടുക്കുന്ന പാൽ റൂം ടെമ്പറേച്ചറിൽ ഉള്ളതോ തണുത്തതോ ആവാൻ ശ്രദ്ധിക്കണം ചൂടുള്ള പാല് എടുക്കരുത്, ശേഷം അടുപ്പത്തുള്ള പാലിന്റെ തീ ഓൺ ചെയ്യാം, ശേഷം പാൽ അടിയിൽ പിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക, പാൽ ചൂടായി വന്നാൽ അതിലേക്ക് 4 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക, ശേഷം നന്നായി ഇളക്കി കൊടുക്കുക, പാല് ചൂടായി ആവി വരുന്ന സമയത്ത് കലക്കിവെച്ച കസ്റ്റാർഡ് പൗഡർ കുറച്ചു കുറച്ചായി ഇളക്കി ഇതിലേക്ക് ചേർത്ത് കൊടുക്കുക, ശേഷം വീണ്ടും നന്നായി ഇളക്കി മിക്സ് ചെയ്യുക, സ്റ്റോവ് ലോ ഫ്ളൈമിൽ ഇടാൻ ശ്രദ്ധിക്കുക, ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്ട് ചേർത്ത് കൊടുക്കുക, പാല് തിളക്കുന്ന തോറും ഇത് കുറുകിവരും, തിളക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം, ശേഷം ഇത് ചൂടാറാൻ വയ്ക്കാം, ചൂടാറിയതിനു ശേഷം
ഇത് മറ്റൊരു വലിയ ബൗളിലേക്ക് ചേർത്തു കൊടുക്കാം, ശേഷം ഇതിലേക്ക് ഒരു കപ്പ് മാങ്ങ കട്ട് ചെയ്തത്, 1 കപ്പ് ആപ്പിൾ കട്ട് ചെയ്തത്, 1 കപ്പ് മുന്തിരിയിൽ പകുതി, 1 കപ്പ് പൂവൻ പഴം, 1 കപ്പ് ഉറുമാൻ പഴം, എന്നിവ ചേർത്ത് ഇളക്കി മിക്സ് ചെയ്ത് എടുക്കുക, പഴം എടുക്കുമ്പോൾ ജൂസിയായ പഴങ്ങളും അതുപോലെ പുളിയുള്ള പഴങ്ങളും എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക, എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം, രണ്ടുമണിക്കൂറിനു ശേഷം ഇത് ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഒരു ബൗളിലേക്ക് മാറ്റുക, ശേഷം നേരത്തെ എടുത്തു വച്ച ഫ്രൂട്ട്സുകളിൽ കുറച്ച് ഇതിന്റെ മുകളിലായി ഡെക്കറേറ്റ് ചെയ്യുക, ശേഷം ഇതിന്റെ മുകളിലായി ബദാമും പിസ്റ്റയും ഇട്ടുകൊടുക്കുക, എന്നിട്ട് ഒരല്പം തേനും ഒഴിച്ചു കൊടുക്കാം,