BREAKING NEWS
dateTUE 24 JUN, 2025, 4:33 PM IST
dateTUE 24 JUN, 2025, 4:33 PM IST
back
Homesections
sections
SREELAKSHMI
Mon Jun 23, 2025 10:32 AM IST
ഭക്ഷണം പാചകം ചെയ്യുന്ന രീതിയും കൊളസ്ട്രോളിന് കാരണമാകുമെന്നും വിദ​ഗ്ധർ
NewsImage

ഹൃദയാ​രോ​ഗ്യത്തിന് മികച്ചത് എന്ന് പറയാവുന്ന ഒട്ടേറെ ചേരുവകൾ ഇന്ത്യൻ അടുക്കളയിലുണ്ട്. എന്നാൽ, ഇവയെല്ലാം നിലനിൽക്കെ തന്നെ ജീവിതശൈലി രോ​ഗങ്ങളുടെ വർധിച്ചുവരുന്ന കണക്കുകൾ നമ്മെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അമിതമായി സംസ്കരിച്ച ഭക്ഷണമോ ജങ്ക് ഫുഡോ കഴിക്കാത്തവർക്കിടയിൽ പോലും ഇന്ന് കൊളസ്ട്രോൾ സാധാരണമായി മാറിയിരിക്കുന്നു. അപ്പോൾ, എവിടെയാണ് നമുക്ക് പിഴക്കുന്നത്. നാം കഴിക്കുന്നതിലല്ല പ്രശ്നമെന്നും എങ്ങിനെയാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നതിലാണ് വിഷയമുള്ളതെന്നും പറയുകയാണ് കാർഡിയോളജിസ്റ്റായ ഡോ. വിബുധ് പ്രതാപ് സിങ്. അമിതമായ പാചകം, നെയ്യുടെ ഉപയോ​ഗം, വറുക്കൽ, അളവ് എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

പോഷക സമൃദ്ധമാണ് ഇന്ത്യയുടെ ഭക്ഷണ സംസ്കാരമെന്ന് സർ ഗംഗാറാം ആശുപത്രിയിലെ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി വന്ദന വർമയും പറയുന്നു. ചെറുധാന്യങ്ങൾ, പയറുവർ​ഗങ്ങൾ, പച്ചക്കറികൾ എന്നീ വസ്തുക്കളുടെ പോഷകഗുണങ്ങളെ നശിപ്പിക്കുന്ന പാചക രീതിയാണ് പലപ്പോഴും പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി. ഡീപ് ഫ്രൈയിംഗ്, എണ്ണ വീണ്ടും ഉപയോഗിക്കുക, കൊഴുപ്പ് കൂടിയ പാൽ ഉത്പന്നങ്ങളും, റിഫൈൻഡ് കാർബോഹൈഡ്രേറ്റ് എന്നിവയാണ് നാം പലപ്പോഴും ഉപയോ​ഗിക്കുന്നത്. ഇത് ആരോ​ഗ്യകരമായ ഭക്ഷണങ്ങളെ കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങളാക്കി മാറ്റുന്നു.

ഉപയോ​ഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോ​ഗിക്കുന്നകത് ട്രാൻസ് ഫാറ്റുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ലഘുഭക്ഷണങ്ങളും മാംസവും അമിതമായി വറുക്കുന്നതും പ്രശ്നമാണ്. കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് പ്രശ്നമാണ്. സോസുകൾ, മധുരപലഹാരങ്ങൾ എന്നിവയിലെ മറഞ്ഞിരിക്കുന്ന പഞ്ചസാരയും നെയ്യ്, വനസ്പതി എന്നിവയിയിലെ കൊഴുപ്പും കൊളസ്ട്രോൾ നില വർധിക്കാൻ സാഹചര്യമുണ്ടാക്കുമെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE