ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം ബോംബ് സ്‌ഫോടനം ഉണ്ടായി. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു