BREAKING NEWS
dateSAT 28 DEC, 2024, 3:23 AM IST
dateSAT 28 DEC, 2024, 3:23 AM IST
back
Homeregional
regional
SREELAKSHMI
Wed Dec 25, 2024 04:16 PM IST
വയനാട് ഡിസിസി ട്രഷററും ഇളയ മകനും വിഷം കഴിച്ച നിലയിൽ; ഇരുവരുടെയും നില ഗുരുതരം
NewsImage

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു വിജയൻ. സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് നീണ്ടകാലം പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.

വിഷം കഴിച്ച നിലയിൽ ഇരുവരെയും വീടിനുള്ളിലാണ് കണ്ടെത്തിയത്. വിജയന്റെ ഇളയ മകൻ നീണ്ടകാലമായി കിടപ്പിലാണ്. മറ്റൊരാളുടെ പരിചരണമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇരുവരെയും ആദ്യം ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം അവസ്ഥ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ കഴിയുന്ന വിജയന്റെയും മകന്റെയും അവസ്ഥ അതീവ ഗുരുതരമാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE