BREAKING NEWS
dateSUN 22 JUN, 2025, 11:40 AM IST
dateSUN 22 JUN, 2025, 11:40 AM IST
back
Homesections
sections
SREELAKSHMI
Mon Jul 01, 2024 11:52 PM IST
ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
NewsImage

വടകര: ലോകനാര്‍കാവ് വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയല്‍ മമ്മള്ളി അഭിനവ് കൃഷ്ണയാണ് (17) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് കൂട്ടുകാരോടൊത്ത് നീന്താനെത്തിയതായിരുന്നു. ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുമ്പോള്‍ മുങ്ങിപ്പോയി. ഒപ്പമുള്ളവര്‍ മുങ്ങി എടുത്തെങ്കിലും രക്ഷിക്കാനായില്ല. മേപ്പയില്‍ മിഡറ്റ് കോളജില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് അഭിനവ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അച്ഛന്‍: വിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE