ദുബായ്: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കറാമയിലായിരുന്നു താമസം.
മൂന്നുമാസം മുമ്പാണ് മുഹ്സിന നാട്ടില്‍നിന്ന് ദുബായിലെത്തിയത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളാണ്. മക്കള്‍: അയ്സാന്‍(4), ഇമാദ്(2).മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു. മുഹ്സിനയുടെ നിര്യാണത്തില്‍ ദുബായ് കെഎംസിസി വനിതാ വിങ് അനുശോചനം രേഖപ്പെടുത്തി.