BREAKING NEWS
dateTUE 24 JUN, 2025, 4:01 PM IST
dateTUE 24 JUN, 2025, 4:01 PM IST
back
Homesections
sections
SREELAKSHMI
Mon Jun 02, 2025 10:08 AM IST
കാസർകോട് സ്വദേശിയായ യുവാവ് സൗദിയിൽ വെടിയേറ്റ്​ മരിച്ചു
NewsImage

റിയാദ്​: ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്.

ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ്​ വിവരം. ശബ്​ദം കേട്ട്​ സഹതാമസക്കാർ വന്ന്​ നോക്കു​േമ്പാൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നതാണ്​ കണ്ടത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

ആരാണ്​ വെടിവെച്ച​െതന്ന്​ അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന്​ നിൽക്കുന്നത്​ കാണുന്നുണ്ട്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്.മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ബീഷ കെ.എം.സി.സി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ രംഗത്തുണ്ട്​.അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​. മാതാവ്: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE