ദുബായ്: വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് മൂന്നാഴ്ചത്തെ അവധിയ്ക്കുശേഷം യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച പുതിയ അധ്യയന വർഷം ആരംഭിക്കും. ദുബായ്, ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിലെ സ്‌കൂളുകളിൽ തിങ്കൾമുതൽ പുതിയ വർഷത്തെ ക്ലാസുകൾ തുടങ്ങും.
അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും തിങ്കളാഴ്‌ച സ്കൂൾ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ ഇന്ത്യൻ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്.അതേസമയം, പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ജൂണിൽ വാർഷിക പരീക്ഷ നടത്തി സെപ്തംബറിലായിരിക്കും പുതിയ അധ്യയനത്തിലേക്ക് കടക്കുക.