റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (ഞായറാഴ്ച) ചെറിയപെരുന്നാള്‍. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍. മാസപ്പിറവി കണ്ടതായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത പശ്ചാതലത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.