ദുബായ് : എമിറേറ്റിലെ ഒരുപ്രധാന തുറമുഖംവഴി കടത്താൻശ്രമിച്ച 147.4 കിലോ മയക്കുമരുന്ന് പിടികൂടിയതായി ദുബായ് കസ്റ്റംസ് അധികൃതർ അറിയിച്ചു. കെ9 യൂണിറ്റിന്റെയും നൂതന പരിശോധനാ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് തുറമുഖത്തെ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. എമിറേറ്റിനെ സുരക്ഷിതമാക്കാനുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ പോർട്‌സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം അഭിനന്ദിച്ചു.
അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളും വിദഗ്ധരായ ഉദ്യോഗസ്ഥരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്രിമിനൽ ശൃംഖലകളെ പ്രതിരോധിക്കാൻ ശക്തമായാണ് നിലകൊള്ളുന്നത്.