BREAKING NEWS
dateSUN 13 JUL, 2025, 2:51 AM IST
dateSUN 13 JUL, 2025, 2:51 AM IST
back
Homepolitics
politics
SREELAKSHMI
Sat Jul 12, 2025 12:28 PM IST
ഭൂഗർഭ നിലകൾ ഉൾപ്പെടെ ഏഴ് നിലകളിൽ 60000 ചതുരശ്ര അടി കെട്ടിടം,ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ
NewsImage

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിലാണ്. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഇന്ന് രാവിലെ 11.30നായിരുന്നു ഉദ്‌ഘാടനം.

കേരളത്തിലെ പുതിയ നേതൃത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംഘടനയ്‌ക്ക് പുത്തൻ ഊർജം നൽകും. പുതിയ ദേശീയ അദ്ധ്യക്ഷനെ ഉടൻ തീരുമാനിക്കും. പേര് അന്തിമമായി നിശ്ചയിച്ചിട്ടില്ല. ആർഎസ്‌എസുമായി തർക്കമുണ്ടെന്നത് മാദ്ധ്യമങ്ങളുടെ സങ്കൽപ്പ കഥകൾ മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE