ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു.പ്രതിഭ.എം.എൽ.എ. ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്ന് അവർ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയിൽ പറഞ്ഞു. മകനെ കഞ്ചാവുകേസിൽ പ്രതിയാക്കിയത് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും അവർ ആരോപിച്ചു. ഒരു കിലോമീറ്ററോളം നടന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മകനെ കസ്റ്റഡിയിലെടുത്തതെന്നും അവർ പറഞ്ഞു.
സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. തനിക്കെതിരെയുണ്ടായത് മാധ്യമ ഗൂഡാലോചനയാണെന്ന് എം.എൽ.എ ആരോപിച്ചു. വലതുപക്ഷ കോർപ്പറേറ്റ് മാധ്യമങ്ങൾ തന്നെ ഇരയാക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.