തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ന്യായമായ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. സമരത്തിന് സംഭാവനയായി അദ്ദേഹം 50,000 രൂപ നല്‍കി.
'ഈ സമരം രാഷ്ട്രീയ പ്രേരിതമല്ല. ശമ്പളമില്ലാതെയാണ് ഇവര്‍ സമരം ചെയ്യുന്നത്. ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണം.' -സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഈ സഹായം ഒന്നാം ഘട്ടമായി മാത്രം എടുത്താല്‍ മതിയെന്ന് 50,000 രൂപ കൈമാറിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശുണ്ടെങ്കില്‍ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.