അങ്കമാലി: ശിൽപ്പിയും ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് സിനിമകളുടെ സഹ സംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂര്‍ പുളിയേല്‍പ്പടി വീട്ടില്‍ പി.എ. സേവ്യറിന്റെയും അല്‍ഫോണ്‍സയുടെയും മകനാണ്.
ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തിവരുകയായിരുന്നു.തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍നിന്ന് ബി.എഫ്.എ. പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ശില്പകലയില്‍ എം.എഫ്.എ. ചെയ്തു.സഹോദരന്‍: അജീഷ് സേവ്യര്‍. മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കണമെന്ന അനിലിന്റെ ആഗ്രഹം നടപ്പാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.