കോഴിക്കോട്: 'രണ്ടാമൂഴം' നോവല്‍ സിനിമയായി കാണണമെന്ന എം.ടി.യുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു. പാന്‍ ഇന്ത്യന്‍ സിനിമയായി രണ്ടാമൂഴം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്.
രണ്ടാമൂഴം ചെയ്യാനായി ഇന്ത്യയിലെ ഒട്ടേറെ മുന്‍നിര സംവിധായകരുമായി എം.ടി. ചര്‍ച്ച നടത്തിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സിനിമ ഒരുക്കാന്‍ കഴിവുള്ള സംവിധായകനെ എം.ടി.തന്നെ കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന് അസുഖമായതും പിന്നീട് മരിച്ചതും..രണ്ടാമൂഴം സിനിമയായി ഇറക്കാനുള്ള ഒരുക്കങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്.ബന്ധപ്പെട്ട് ഓരോ സീനും എങ്ങനെയായിരിക്കണം, കഥാപാത്രങ്ങളുടെ പെരുമാറ്റ രീതി, വേഷവിധാനങ്ങള്‍ എന്നിവയെല്ലാം എം.ടി. വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്.അഞ്ച് മണിക്കൂറോളം ദൈര്‍ഘ്യമുള്ള രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. നേരത്തേതന്നെ തയ്യാറാക്കിവെച്ചിട്ടുണ്ട്.