BREAKING NEWS
dateTUE 12 AUG, 2025, 8:15 PM IST
dateTUE 12 AUG, 2025, 8:15 PM IST
back
Homeregional
regional
SREELAKSHMI
Thu Aug 07, 2025 01:56 PM IST
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി, പേരുചേര്‍ക്കാന്‍ അപേക്ഷാ പ്രവാഹം
NewsImage

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി ഇന്നുവരെയായിരുന്നു. എന്നാല്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.

അതേസമയം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനായി ഓണ്‍ലൈന്‍ വഴി നിരവധി അപേക്ഷകളാണ് കമ്മീഷന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19.21 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. രാഷ്ട്രീയ കക്ഷികള്‍ വ്യാപകമായി അര്‍ഹരായ യുവാക്കളെ കണ്ടെത്തി പട്ടികയില്‍ പേരുചേര്‍പ്പിക്കാന്‍ മത്സരിക്കുന്നുണ്ട്.

ഇവയില്‍ ഭൂരിഭാഗവും ഹിയറിങ് നടത്തിയിട്ടില്ല. ഹിയറിങ്ങിന് വിളിക്കുമ്പോള്‍ ദൂരെസ്ഥലത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് പകരം സംവിധാനമുണ്ട്. ഇവര്‍ക്ക് വേണ്ടി രക്തബന്ധമുള്ള ബന്ധുക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകണം. അല്ലെങ്കില്‍ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാന്‍ ഒരവസരം കൂടി അപേക്ഷകര്‍ക്ക് നല്‍കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE