BREAKING NEWS
dateWED 2 JUL, 2025, 12:35 AM IST
dateWED 2 JUL, 2025, 12:35 AM IST
back
Homesports
sports
SREELAKSHMI
Fri Jun 06, 2025 10:54 PM IST
അതിഥി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി,പരമാവധി 50,000 രൂപ
NewsImage

തിരുവനന്തപുരം: ഉന്നതവിദ്യാഭാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ അതിഥി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി.കോളേജ് വിദ്യാഭ്യാസ വകുപ്പ് / സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ യു.ജി.സി യോഗ്യത ഉള്ള അതിഥി അധ്യാപകർക്ക് പ്രതിദിനം 2200/- രൂപ നിരക്കിൽ ഒരു മാസം പരമാവധി 50,000/-രൂപയും, യു.ജി.സി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1800/-രൂപ നിരക്കിൽ ഒരു മാസം പരമാവധി 45,000/- രൂപയും പുതുക്കി നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തേ യു.ജി.സി യോഗ്യത ഉളളവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1750/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43,750/-രൂപയും, യു.ജി.സി യോഗ്യത ഇല്ലാത്തവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1600/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40,000/- രൂപയും ആയിരുന്നു. 2018 ലെ യു.ജി.സി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അദ്ധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അതിഥി അധ്യാപകർ സർക്കാരിൽ നേരിട്ടും, നവ കേരളസദസ്സ് മുഖേനയും അപേക്ഷകൾ സമർപ്പിച്ചിരുന്നു. കൂടാതെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അതിഥി അധ്യാപകരുടെ വേതനം പരിഷ്കരിക്കുന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ലഭ്യമാക്കിയിരുന്നു.ഇവയുടെ അടിസ്ഥാനത്തിലാണ് അതിഥി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായത്‌.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE