മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി വിട വാങ്ങിയിട്ട് ആറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ചാലക്കുടിയിലെ വീടായ മണികൂടാരത്തില്‍ ഇപ്പോള്‍ കലഭാവന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയുമാണ് താമസിക്കുന്നത്. എറണാകുളത്തെ ശ്രീനാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.
കഴിഞ്ഞ ദിവസം മണികൂടാരത്തില്‍ ശ്രീലക്ഷ്മിയുടെ സഹപാഠികള്‍ എത്തിയിരുന്നു. അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശില്‍പ എന്ന കൂട്ടുകാരിയാണ് ഈ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. അച്ഛനുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ശ്രീലക്ഷ്മി കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. അച്ഛന് പിറന്നാള്‍ സമ്മാനം കിട്ടിയ ആന, താന്‍ വരച്ച ചിത്രങ്ങള്‍, അച്ഛന്റെ ഓര്‍മ കുടീരം, പാടി. അച്ഛന്റെ ബുള്ളറ്റ് അങ്ങനെ എല്ലാ ഓര്‍മകളും കൂട്ടുകാര്‍ക്കായി ശ്രീലക്ഷ്മി കാണിച്ചു കൊടുക്കുന്നുണ്ട്.
കലാഭവന്‍ മണിയുടെ മരണത്തിന് പിന്നാലെയാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പിന്നാലെ പ്ലസ് ടുവിനും ശ്രീലക്ഷ്മി മികച്ച മാര്‍ക്ക് നേടി. മകളെ ഒരു ഡോക്ടറാക്കണം എന്നതായിരുന്നു കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെയാണ് ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്.