
മകനെ കൊലപ്പെടുത്തി ഭർത്താവ് മരിച്ച സംഭവത്തിൽ സൈബർ ആക്രമണം നേരിട്ട് അഡൽറ്റ് വെബ്സീരിസ് നടി ദിയ ഗൗഡ. മകന്റെയും ഭർത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിൽ നടി ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് താരത്തിന്റെ ഭർത്താവായ ഷെരീഫിനേയും മകൻ അൽ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്തിയത്.ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഷെരീഫ് മൂന്നാഴ്ച മുൻപാണ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറിയത്. മകൻ പിതാവിനൊപ്പമായിരുന്നു. ദിയ ആലുവയിലെ ഫ്ലാറ്റിലായിരുന്നു താമസം.മരിക്കുന്നതിന് മുൻപ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ദിയ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയൽവാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഷെരീഫും മകനും മരിച്ചിരുന്നു.