ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരമാണ് സംവൃത സുനിൽ. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തു. കോളേജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് സംവൃത രസികനില്‍ അഭിനയിക്കുന്നത്.
ഇപ്പോഴിതാ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവൃത. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സംവൃത സന്തോഷം പങ്കിട്ടത്.
ഇതിന് താഴെ നിരവധി പേരാണ് സംവൃതയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. എപ്പോഴെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമോ എന്നും എപ്പോഴും പ്രിയപ്പെട്ട നടിയായിരിക്കുമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2012-ലാണ് സംവൃതയും അഖിലും വിവാഹിതരായത്. 2015-ൽ ഇരുവര്‍ക്കും മൂത്ത മകന്‍ അഗസ്ത്യ ജനിച്ചു. 2020-ല്‍ ഇളയ മകന്‍ രുദ്രയും ജനിച്ചു. നിലവില്‍ കുടുംബത്തോടൊപ്പം യു.എസിലാണ് സംവൃത താമസിക്കുന്നത്.