തൃശൂർ : അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കാദമിയുടെ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.രാവിലെ ഭൗതിക ശരീരം പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചിരുന്നു എട്ടു മണി മുതൽ പത്തു മണി വരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം. ഇന്നലെ രാത്രി തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു.ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.