നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിക്കുമെന്ന് സൂചന. മണ്ഡലത്തിൽ ബി.ജെ.പി മത്സരിക്കില്ലെന്നും പകരം ബി.ഡി.ജെ.എസിനെ മത്സരിപ്പിക്കും എന്നുമാണ് വിവരം. തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് നീക്കം. മത്സരിക്കണമെന്ന ഘടകകക്ഷികളുടെ നിലപാടും നീക്കത്തിന് കാരണമാണ്.
അത്രയൊന്നും വിജയസാധ്യത ഇല്ലാത്ത നിലമ്പൂർ പോലൊരു മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.