തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിയുടെ നഷ്ടം 150 കോടി കടന്നു. ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായി. 3,153 ഹൈടെൻഷൻ പോസ്റ്റുകളും 2,826 ഹൈടെൻഷൻ ലൈനുകളും ഉൾപ്പെടെ തകർന്നതായി കെഎസ്ഇബി അറിയിച്ചു.
ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെൻഷൻ പോസ്റ്റുകളും 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളുമാണ് ഇന്നലെ തകർന്നിരുന്നത്.