BREAKING NEWS
dateFRI 13 JUN, 2025, 8:33 AM IST
dateFRI 13 JUN, 2025, 8:33 AM IST
back
Homeentertainment
entertainment
SREELAKSHMI
Thu Dec 19, 2024 12:33 PM IST
ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല;മകളുടെ പിറന്നാൾദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കെ.എസ്. ചിത്ര
NewsImage

കാലത്തിൽ നഷ്ടമായ മകൾ നന്ദനയെ സ്മരിച്ച് ​ഗായിക കെ.എസ്. ചിത്ര. നന്ദനയുടെ പിറന്നാൾദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര. കാലം മുറിവുണക്കുമെന്ന ചൊല്ല് വെറുതെയാണെന്നും ഇപ്പോഴും ആ മുറിവുണങ്ങിയിട്ടില്ലെന്നും ചിത്ര കുറിക്കുന്നു.

ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അനന്തമായ ലോകത്തേക്ക് പോവുമെന്നും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ അതിലൂടെ കടന്നുപോയവർക്കറിയാം അത് സത്യമല്ലെന്ന്. ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, വേദനാജനകവുമാണ്. മിസ് യൂ നന്ദനാ...- ചിത്ര കുറിച്ചു.

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...എന്ന പാട്ടായിരുന്നു മകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്ര നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാട്ടിലെ വാവയെന്ന വരി അവളെ വിളിക്കുകയാണെന്നാണ് അവള്‍ കരുതിയിരുന്നതെന്നും രാത്രി ഏറെ വൈകിയുള്ള സ്റ്റേജ്‌ഷോകളിലും നന്ദന ഈ പാട്ട് വരുന്നതുവരെ ഉണര്‍ന്നിരിക്കുമെന്നും ചിത്ര പറഞ്ഞിരുന്നുവര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍, ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE