BREAKING NEWS
dateWED 18 JUN, 2025, 11:37 AM IST
dateWED 18 JUN, 2025, 11:37 AM IST
back
Homeentertainment
entertainment
SREELAKSHMI
Thu Sep 05, 2024 08:13 PM IST
ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി
NewsImage

ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ദുര്‍ഗ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് ദുര്‍ഗ ശ്രദ്ധനേടിയത്. സ്‌റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE