തിരുവനന്തപുരം: നടൻ ഷെെൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോൺസ്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ ഷെെൻ മോശമായി പെരുമാറിയെന്നും ഷൂട്ടിംഗിനിടയിൽ ലെെംഗികചുവയോടെ സംസാരിക്കുമായിരുന്നുവെന്നും അപർണ ജോൺസ് വ്യക്തമാക്കി. ഷെെൻ സംസാരിക്കുമ്പോൾ വെളുത്ത പൊടി വായിൽ നിന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
'വിൻസി അലോഷ്യസ് പങ്കുവച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷെെൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കെെമാറിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്',- അപർണ വ്യക്തമാക്കി.