BREAKING NEWS
dateTUE 24 JUN, 2025, 3:53 PM IST
dateTUE 24 JUN, 2025, 3:53 PM IST
back
Homeregional
regional
SREELAKSHMI
Sun Jun 22, 2025 10:46 PM IST
ആദിവാസികളെ അധിക്ഷേപിച്ചെന്ന പരാതി; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ എസ്‌സി/എസ്‍ടി നിയമപ്രകാരം കേസ്
NewsImage

തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്. പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തത്. ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏപ്രിലിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ജൂണ്‍ 17-ന് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാര്‍ നായിക് പോലീസില്‍ പരാതി നല്‍കി. സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമര്‍ശം.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് ദേവരകൊണ്ട വിവാദ പരാമര്‍ശം നടത്തിയത്. 'അവര്‍ (ഭീകരര്‍) 500 വര്‍ഷം മുമ്പുള്ള ആദിവാസികളെ പോലെ മസ്തിഷ്‌കമോ സാമാന്യബോധമോ ഉപയോഗിക്കാതെ പോരാടുകയാണ്' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ആദിവാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് ഇതെന്ന് നേനാവത് അശോക് കുമാര്‍ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE