വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ നാലര വയസ്സുകാരിയെ പുലി പിടിച്ചതായി സംശയം. ജാർഖണ്ഡ് സ്വദേശിയായ കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പുലി കടിച്ചുകൊണ്ട് പോയെന്നാണ് അമ്മ പറയുന്നത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.