BREAKING NEWS
dateSAT 7 JUN, 2025, 1:37 PM IST
dateSAT 7 JUN, 2025, 1:37 PM IST
back
Homeentertainment
entertainment
SREELAKSHMI
Fri Nov 22, 2024 08:18 AM IST
സ്റ്റാർ മാജിക് താരം ഷിയാസ് കരീം വിവാഹിതനാവുന്നു
NewsImage

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. മോഡലായ ഷിയാസ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ തന്റെ വിവാഹവാർത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്ന് ഷീയാസ് അറിയിച്ചിരിക്കുന്നത് . 

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സേവ് ദ ഡേറ്റ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ഫോട്ടോഷൂട്ടിന്റെ ബി.‌ടി.എസും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നവംബർ 25നാണ് വിവാഹം എന്നുമാത്രമാണ് ചിത്രത്തിലുള്ളത്. പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഷിയാസ് സൂചിപ്പിച്ചിട്ടില്ല.കഴിഞ്ഞ വർഷം ഷിയാസ് വിവാഹിതനാകാൻ പോകുകയാണെന്ന് അറിയിച്ചിരുന്നു. ദുബായിൽ വച്ച് പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയവും നടന്നെങ്കിലും പിന്നീട് ഈ ബന്ധം ഉപേക്ഷിക്കപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE