BREAKING NEWS
dateTHU 19 JUN, 2025, 9:40 AM IST
dateTHU 19 JUN, 2025, 9:40 AM IST
back
Homeentertainment
entertainment
SREELAKSHMI
Mon Jun 09, 2025 03:47 PM IST
വിങ്ങിപ്പൊട്ടി ഷൈന്‍ ;പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു
NewsImage

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഒമ്പത് മണിയോടെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.സങ്കടം സഹിക്കാനാകാതെ ഷൈന്‍ വിങ്ങിപ്പൊട്ടി. സഹോദരന്‍ ജോ ജോണ്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ട്രെച്ചറിലെത്തിയ അമ്മയ്ക്കും സങ്കടം പിടിച്ചുവയ്ക്കാനായില്ല.

ആശുപത്രിയിലായിരുന്ന ഷൈനും അമ്മ മരിയയും രാവിലെയാണ് വീട്ടിലെത്തിയത്. കാറപകടത്തില്‍ ഷൈനിന്റെ ഇടതു തോളിനാണ് പരിക്കേറ്റിരിക്കുന്നത്. അമ്മ മരിയയുടെ പരിക്ക് ഇടുപ്പെല്ലിനാണ്. ചാക്കോ മരിച്ച വിവരം തുടക്കത്തില്‍ മരിയയെ അറിയിച്ചിരുന്നില്ല. ഐസിയുവില്‍ ചികിത്സയിലാണ് എന്നാണ് പറഞ്ഞിരുന്നത്. രാവിലെയാണ് ഭര്‍ത്താവ് മരിച്ച വിവരം അവര്‍ അറിയുന്നത്. സംസ്‌കാര ചടങ്ങിനുശേഷം അമ്മയുടെ ശസ്ത്രക്രിയ നടത്തും.

ഷൈന്‍ ടോമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെപ്പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. നടന്‍മാരായ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ കമല്‍, നടി സരയൂ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE